തോട്ടിയുടെ മകള്‍
" ഇക്ക് ഇനി ബാപ്പുമ്മയ്കു കൂട്ട് കിടക്കാന്‍ പറ്റൂല മാമീ" കണ്ണുകള്‍ തിരുമ്മിക്കൊണ്ട് കാദരൂട്ടി അമ്മായിയോട് പരാതി പറഞ്ഞു.ഉറക്കം നഷ്ടപ്പെട്ടതിന്‍റെ അസഹിഷ്ണുത ആ പതിനൊന്നുകാരന്‍റെ മുഖത്ത് പ്രകടമായിരുന്നു. "ഇജ്ജ് ഒന്നടങ്ങ് കാദറെ. ബാപ്പുമ്മയ്ക്ക് ബയ്യാത്തതോണ്ടല്ലേ അന്നോട് കൂട്ട് കിടക്കാന്‍ പറയണത്. ബെജാറാകാന് മാത്രം ഇബടെയിപ്പോ എന്താ ഉണ്ടായേ" "പിന്നെ! ബയ്യാത്തതോണ്ടല്ലേ ബാപ്പുമ്മ നേരം ബെളുക്കുംമുമ്പേ കുറ്റിച്ചൂലെടുത്തു എന്‍റെ പുറത്തു അടിക്കുന്നത്.അതും 'ഇബ്ലീസേ പോ പോ ' എന്ന് ഉറക്കെ കൂവിക്കൊണ്ട്.ഇന്നെ തല്ലാന്‍ പാകത്തിന് തന്നെ ആ സാധനം കട്ടിലിന്‍റെ താഴെ ഇട്ടിരിക്കണ്" അമ്മായിക്ക് ചിരി വന്നു. അവര്‍ അവന്‍റെ തലമുടിയിലൂടെ വിരലോടിച്ചു. എന്നിട്ടവന്‍റെ കുഞ്ഞു ശരീരത്തെ തന്‍റെ കൈകളാല്‍ വാരിയെടുത്ത് കസേരയുടെ മേല്‍ നിറുത്തി. "അത് ബാപ്പുമ്മയ്ക്കു പകല് ഉണരുമ്പോഴു കണ്ണ് പിടിക്കാത്തത് കൊണ്ടല്ലേ കാദരൂട്ടീ. തിമിരത്തിന്റെ സൂക്കേടാന്ന് ഡോക്കിട്ടരു പറഞ്ഞില്ലേ. പെട്ടെന്ന് ഇരുട്ട് കാണുമ്പോഴു ഇബ്ലീസിന്‍റെ പേകൂത്താനെന്നാണ് ഓരുടെ വിചാരം..അല്ലാതെ അന്നെ തല്ലിയിട്ടു...