Posts

Showing posts from October, 2012

ഈ മനോഹര തീരത്ത് ..

Image
"പാസ്‌ ഔട്ട്‌ ആയാല്‍ പിന്നെ എപ്പോഴെങ്കിലും നീ ഈ കോളേജിലോട്ട് തിരിച്ചു വരുമോ ?";ചിലന്തി വലകളാല്‍ അലങ്കരിക്കപെട്ട കാഴ്ച്ചബംഗ്ലാവിലിരുന്നു പഴങ്കഥകള്‍ പറയുന്നതിനിടയ്ക്ക് അവന്‍ ആരാഞ്ഞു. അടുത്ത മുറിയില്‍ നിന്നും ഒഴുകിയെത്തുന്ന കരിഞ്ഞ പുല്ലിന്റെ ഗന്ധമാണോ എന്റെ സുഹൃത്തിനെ കൊണ്ട് ആ  സെന്റിമെന്റല്‍ ചോദ്യം ചോദിപ്പിച്ചത് എന്ന് എനിക്കറിയില്ല.പക്ഷെ ഒരു നിമിഷം ഞാന്‍ ചിന്തിച്ചു പോയി.ഭീഷണിയുടെ സ്വരത്തില്‍ മാത്രം സംവദിച്ചു ശീലിച്ച പ്രോഫെസ്സര്‍മാര്‍ അടക്കി വാണിടുന്ന NITC യോട് എനിക്ക് എന്ത് കമ്മിറ്റ്മെന്‍റ് ആണ് ഉള്ളത്.അതോ നിഷ്കളങ്കരായ പാവം യുവാക്കള്‍ടെ ചോര ഊറ്റി കുടിച്ച യക്ഷികളുടെയും യക്ഷിശാപം ഏറ്റ കാന്‍റീന്‍ പോലുള്ള സ്ഥലങ്ങളുടെയും പേരില്‍ പ്രസിദ്ധമായ REC യോടാണോ എനിക്ക് ഗൃഹാതുരത്വം.("ഓര്‍മ്മകള്‍ ഓടിക്കളിക്കുവാന്‍ എത്തുന്ന DB യിലെ കോഫീ ഷോപിന്‍റെ മുന്നില്‍ " എന്ന് പാടുന്ന ചങ്ങാതിമാരും ഉണ്ടാവാം,പക്ഷെ ഓര്‍ക്കുക,നിങ്ങളൊരു microscopic minority മാത്രമാണ്.)                                       ...